ഞാൻ രവിയാണെന്നറിയണം.
പ്രഭ രവിയുടെ ഭാര്യയും. ആവൾ പ്രകൃതിക്കുമപ്പുറമാണ്. ഒളിയാണ്. പ്രഭയാണ്. പ്രഭ ഉൾക്കൊണ്ട് വളർന്നതിനാൽ അവൾ ദിവ്യമായി. ഹരി ഇതിനെല്ലാമപ്പുറമാണ്. ഹരിയും ദിവ്യയും പ്രഭയുടെ മക്കളാണ്.
പ്രഭ അറിവാണ്. അക്ഷരമാണ്.
അദ്ധാപികയാണ്. പ്രഭയുടെ അറിവിലാണ് പ്രകൃതിയുടെ നിലനില്പ്.
ഹരി പ്രഭയുടേതോ പ്രഭ രവിയുടേതോയെന്നറിഞ്ഞാൽ അറിവ് ദിവ്യമായ ഹരിയുടേതാകും.
ഈ അറിവിലാണ് പ്രപഞ്ചം നിലനില്‍ക്കുന്നത്. അറിവിലാണ് സ്നേഹം.
രവി ഇന്ദ്രനിലും ഇന്ദ്രൻ ബ്രഹ്മത്തിലും സ്ഥിതി ചെയ്യുന്നതിനാൽ രവീന്ദ്രൻ സദാ ബ്രഹ്മത്തിൽ രമിക്കുന്നു.
ബ്രഹ്മത്തിൽ വചനവും വചനത്തിൽ ഇന്ദ്രനും; ഇന്ദ്രൻ രവിയിലും മറിച്ചും രമിക്കുന്നതിനാൽ രവീന്ദ്രൻ ഇരുപുറവും എവിടെയും രമിക്കുന്നു.
ഒരു കുറവുമില്ലാതെ ഇരുപുറങ്ങൾക്കപ്പുറം അക്ഷരമാകയാൽ ഇരുളിനുടെയുമൊളിയുടെയും മറനീക്കി മാറ്റുവാൻ ഒരു എളിയ ശ്രമം ശ്രമം മാത്രമാണ് ഈ വചനസ്പന്ദനങ്ങൾ….













