സരസ്വതി പൂജ
****
ഭാരതഭൂമിയിൽ ത്രിവേണിയിലെ ഗംഗ യമുന സരസ്വതി എന്നീ മൂന്ന് മഹാനദികളുടെ സംഗമം (സംഗം) നമുക്ക് അറിയാവുന്നതാണ്
“ബ്രഹാമാണ്ഡം തഥാ പിണ്ഡാണ്ഡം” എന്ന വേദ വിജ്ഞാന സൂത്രവാക്യം അനുസരിച്ച് ഈ ത്രിവേണി സംഗമം മനുഷ്യ ശരീരത്തിലും ഇഡ-പിംഗള- സുഷുഷ്ന വ്യവസ്ഥയിലും നമുക്ക് അനുഭവ വേദ്യമമായ ഒരു സത്യം ആണ്.
ബാഹ്യ പ്രപഞ്ചത്തിലെ ഊർജ്ജ വിന്യാസങ്ങളെ
ഇഡ പിംഗള നാഡികളിലൂടെ സ്വീകരിച്ച് സ്വാംശീകരിച്ച് വീണ്ടും 72000 സൂക്ഷ്മ നാഡികളിലൂടെ പ്രസരിപ്പിച്ച്, സുഷുഷ്ന നാഡിയിലൂടെ ഒരു പ്രവാഹമായി തഴുകിയൊഴുകി, മനുഷ്യ ശരീരത്തെ പോഷിപ്പിച്ച് നിലനിർത്തുന്നത്,
അറിവിന്റെ ഉറവിടവും .നിറകുടവും ആയ സരസ്വതിയുടെ കൈയ്യിലെ വീണ ( തംബുരു) ആയിട്ടാണ് നാം കരുതുന്നത്.
ഹൃദയ കമലത്തിലാണ് സരസ്വതിയെ
നാം പൂജിക്കേണ്ടത്!
[ രവീന്ദ്രനാഥ് 21/10/2026]













