നർമ്മം

ദൈവത്തിനെ തേടി….

നാടായ നാടുകളും കാടുകളും മലകളും ഈശ്വരനെ തേടി ഒടുവിൽ സ്വർഗ്ഗത്തിൽ ചെന്നപ്പോൾ കണ്ട കാഴ്ച്ച മൈലുകൾ നീണ്ടു കിടക്കുന്ന മനുഷ്യജീവികളുടെ നീണ്ട നിരയാണ്. കാഷായ വസ്ത്രധാരികളും, കൗപീനം ഉടുത്തവരും നഗ്നരും പലവിധ മാലകൾ ധരിച്ചവരും ഒക്കെ ആയിരുന്നു അവർ. ഇവരിൽ പലരും എന്തൊക്കെയോ ഭാഷകളിൽ എന്തൊക്കെയോ ഉരുവിട്ടുകൊണ്ടേയിരുന്നു. എന്നാൽ ചിലർ മൗനികളും കണ്ണടച്ചിരുന്നവരുമായിരുന്നു…

കുറെ ഏറെ നേരം നിന്ന് പരവശനായ ഈ ഞാൻ അടുത്ത് നിന്ന ദൈവത്തിനെ തേടിവന്ന ആളിനോട് ചോദിച്ചു:

“സ്വാമിൻ! ദൈവത്തെ ഇപ്പോ എങ്ങാനും ഒന്ന് കാണാൻ പറ്റോ?”

മേപ്പടിയാൻ ഉണ്ടക്കണ്ണുകൾ ഇരുട്ടി എന്നെ ഒന്ന് തുറിച്ചുനോക്കി തീഷ്‌ണതയോടെ മലയാളത്തിൽ തന്നെ പറഞ്ഞു.

“ക്ഷമ വേണം, നല്ല ക്ഷമ! കൂടാതെ കുലുങ്ങാത്ത ഉറച്ചവിശ്വാസവും താങ്കൾക്ക് ഇത് രണ്ടും അശേഷം ഇല്ല!…”

അല്പ നിമിഷങ്ങൾ കഴിഞ്ഞ് മേപ്പടിയാൻ എന്നെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു മൊഴിഞ്ഞു:

“വിഷമിക്കേണ്ട, ദൈവം ഭൂമി വരെ ഒന്ന് പോയിട്ട് ദേ ഇങ്ങട് വന്നോണ്ടിരിക്കുവാ!.. കണ്ണടച്ച് ധ്യാനിച്ചോളൂ! ആ രൂപം അങ്ങനെ മനസ്സിൽ തെളിയട്ടെ…”

ച്ഛേ! സ്വർക്ഷം കിട്ടിയ വാശിക്ക് ഉടൻ തന്നെ ഇങ്ങോട്ട് വച്ച് പിടിക്കണ്ടായിരുന്നു.. ഈ സ്വർഗ്ഗത്തിലെ ദൈവത്തിൻ്റെ സമയവും ഭൂമീലെ മനുഷ്യൻ്റെ സമയവും എങ്ങനെയാണ് മാച്ചാവുക! സ്വർഗ്ഗത്ത് ഇത്ര നാൾ പാട് പെട്ട് വന്നും പോയി, ഇനി എന്താ ചെയ്ക! അങ്ങോരെ കണ്ടിട്ടു തന്നെ ബാക്കി കാര്യങ്ങൾ… അതുവരെ നേരംപോക്കിന് എന്താ വഴി?.. തന്നെ ഉപദേശിച്ച സ്വാമിയോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു.

“സ്വാമി! എനിക്ക് നല്ല വിശപ്പ് ഉണ്ട്. ഒന്ന് കുളിക്കണം, വസ്ത്രം മാറണം. എന്താ ചെയ്ക?” സ്വാമി തൻ്റെ തല ചൊറിഞ്ഞ് അല്‌പം ആലോചിച്ചിട്ട് പറഞ്ഞു;

“താങ്കൾ ഒരു നാല് കാതം പിറകോട്ട് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് വലത്തോട്ട് വീണ്ടും നടക്കുമ്പോൾ വലത്ത് ഭാഗത്ത് കടകളുടെ ഒരു നിര കാണാം. രണ്ടാമത്തെ കടയിൽ കുട്ടൻ ആരാണ് എന്ന് തിരക്കുക കുട്ടൻ നിങ്ങളെ സ്വാമിൻ്റെ ആശ്രമത്തിൽ എത്തിക്കും.”

“സ്വാമി എനിക്ക് ആശ്രമങ്ങൾ വേണ്ടേ വേണ്ട, താമസ്സ സൗകര്യവും ഭക്ഷണവും ഒക്കെ ആണ് ആവശ്യം..”

“എല്ലാം അവിടെ കിട്ടും. ഏടേ! സ്വർഗ്ഗത്ത് കിട്ടാത്തത് എന്താണ്? ആശ്രമം ഞങ്ങൾ സ്വർഗ്ഗം ആണ്! ദൈവം വരെ തങ്ങുന്ന ഇടമാണ്. ധൈര്യമായി പൊക്കോളൂ… ദൈവം ഇവിടെ എത്തുമ്പോൾ കുട്ടനെ വിട്ട് ഞാൻ വിളിപ്പിക്കാം…” ഞാൻ പൊടുന്നനെ തിരിഞ്ഞു നടക്കുമ്പോൾ ആരോ പിറകിൽ നിന്നും ചോദിച്ചു.

“കൈയ്യിൽ കാശുണ്ടോ!”

കണ്ണഞ്ചിപ്പിക്കുന്ന കൊട്ടാരങ്ങളും അംബരചുംബികളായ മണിമന്ദിരങ്ങളും കോട്ടകൊട്ടത്തളങ്ങളും ക്ഷേത്രങ്ങളും കണ്ട് ഞാൻ വീണ്ടും നടന്നു. മകളുടെ ജീവിത വിജയത്തിന് ഒരു അച്ഛൻ നൽകിയ വിലപ്പെട്ട രണ്ട് ഉപദേശങ്ങൾ…

ഉപദേശം 1

“ചിന്തിച്ചാൽ ഒരു അന്തവും ഇല്ല; ചിന്തിച്ചില്ലേൽ.. ഒരു കുന്തവും ഇല്ല!”

ഒരു അന്യ പുരുഷൻ്റെ കൂടെ ഇറങ്ങി തിരിച്ച്‌ അന്യഗ്രഹത്തിൽ ജീ‌വിക്കാനിടയാകുമ്പോഴും, പിന്നെ തനിയെ ഭർത്താവുമായി കഴിയുമ്പോഴും, പലപ്പോഴും പലമാതിരി പ്രശ്ന‌ങ്ങൾ ആരുടേയും ജീവിതത്തിൽ പ്രതീക്ഷിക്കാവുന്നതാണ്. അതിനെയൊക്കെധീരമായി തന്നെ നേരിടണം.

വെറുതെ ഇരുന്നും കിടന്നും മനസ്സിനെ തളർത്താതെ, പിരിമുറുക്കം ഇല്ലാതെ, ഒന്നിലും അമിത വികാരം കൊണ്ട് എടുത്ത് ചാടി മണ്ടത്തരങ്ങൾ ഒന്നും കാണിക്കാതെ, പറയാതെ, പുഴ ഒഴുകും പോലെ മുന്നോട്ട് തന്നെ പോകണം.

അതെ, സദാ ഓർക്കുക: ഈ ലോകത്ത് ചിന്തിച്ചാൽ ഒരു.. അന്തവും ഇല്ല! ചിന്തിച്ചില്ലെങ്കിലോ, ഒരു കുന്തവും ഇല്ല!… ആവശ്യമില്ലാതെ ആർക്കും ഒന്നിനും അധികം പ്രാധാന്യം ജീവിതത്തിൽ കൊടുക്കേണ്ട കാര്യമില്ല!

ഉപദേശം 2

ഭർത്താവിനെ ഭയക്കരുത്!…

പുരുഷന്മാർ ഭൂമിയിൽ പലവിധമാണ്. പലരും പലപ്പോഴും പലവിധത്തിൽ പ്രതികരിച്ചെന്നിരിക്കും. ആരുടേയും സ്വഭാവത്തിന് യാതൊരു അളവുകോലും കണക്കുകൂട്ടലും ശരിയാവില്ല… പഠിപ്പുള്ളവർക്കും ഇല്ലാത്തവർക്കും, പലവിധ സ്വഭാവ വൈരുദ്ധ്യങ്ങളും സകല തരികിട പെരുമാറ്റ വൈകൃതങ്ങളും ഉണ്ടാകാം…

അതുകൊണ്ട്, ആദ്യം പറഞ്ഞ സൂത്രവചനം ഓർക്കുന്നതിനോടൊപ്പം, ഇതാ രസകരമായ മറ്റ് ഒരു “ഫോർമുല” കൂടി ഓർക്കുക; ‘ഒന്നുകിൽ അവൻ ഒരു പഠിച്ച കള്ളൻ; അല്ലെങ്കിൽ… ഒരു പഞ്ച പാവം!’ അതായത്, ഏതുവഴി പോയാലും ഭർത്താവ് അല്ല, ഏതൊരു പുരുഷനെയും ഏതു സന്ദർഭത്തിലും ഈ രണ്ട് ഗ്രൂപ്പിൽ പെടുത്തുക… എന്നിട്ട് ഡീൽ ചെയ്യുക. സിംപിൾ!!! അപ്പോൾ ഏതു കൊടികെട്ടിയ കൊമ്പനേയും നിനക്ക് കെട്ടാൻ കഴിയും. അനാവശ്യമായി അന്ത:കരണം വ്യാകുലപ്പെടുത്തേണ്ടതില്ല! മറ്റ് കാര്യങ്ങൾക്ക് എല്ലാം ചാണക്യ സൂത്രം ഉപയോഗിക്കുക! നിങ്ങൾക്കും ഇനി ഇത് ഉപദേശിക്കാവുന്നതാണ്.

അതെ, ശരിയാണ് ഇലയ്ക്കും മുള്ളിനും കേടു വരരുതല്ലോ!

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു