നാടായ നാടുകളും കാടുകളും മലകളും ഈശ്വരനെ തേടി ഒടുവിൽ സ്വർഗ്ഗത്തിൽ ചെന്നപ്പോൾ കണ്ട കാഴ്ച്ച മൈലുകൾ നീണ്ടു കിടക്കുന്ന മനുഷ്യജീവികളുടെ നീണ്ട നിരയാണ്. കാഷായ വസ്ത്രധാരികളും, കൗപീനം ഉടുത്തവരും നഗ്നരും പലവിധ മാലകൾ ധരിച്ചവരും ഒക്കെ ആയിരുന്നു അവർ. ഇവരിൽ പലരും എന്തൊക്കെയോ ഭാഷകളിൽ എന്തൊക്കെയോ ഉരുവിട്ടുകൊണ്ടേയിരുന്നു. എന്നാൽ ചിലർ മൗനികളും കണ്ണടച്ചിരുന്നവരുമായിരുന്നു… കുറെ ഏറെ നേരം

