ഉണ്ട് !!!
നീ കണ്ടോ?
പണ്ഡിതനാണോ,
കണ്ടിട്ടാണോ
ഉണ്ടെന്നിതു, മണ്ടാ?
ഉണ്ടായിരുന്നെങ്കിൽ
കണ്ടവരുണ്ടോ?
കണ്ടവരുണ്ടേൽ
ഉണ്ടായിരൂന്നത്
ഇന്ന് ഉണ്ടോ, നീ കണ്ടോ?
ഞാൻ പണ്ഡിതനാണ്,
കണ്ടവയെല്ലാം ഉണ്ടിട്ടാണ്
കണ്ടത്, ഞാനുണ്ടായിരുന്നു!…
അന്നുണ്ടത് ഇന്നുണ്ടോ?
ഇന്നുണ്ടത് അന്നുണ്ടോ?
ഉണ്ട വിഴുങ്ങിയവരുണ്ടോ?
ചത്തവരെല്ലാം ഇന്നുണ്ടോ?
മണ്ടാ, നീ കണ്ടോ?..
പണ്ഡിറ്റ് ഉണ്ടോ?
ഉണ്ടവിഴുങ്ങി

