കവിതകൾ

സമരം

കണ്ടേൻ അടിയൻ ഇന്ന്
സെക്രട്ടറിയേറ്റ് പടിക്കൽ
കൊറെ ഏറെ
തലേം മൊലേം
തലേക്കെട്ടും അരക്കെട്ടും
വെട്ടരിവാൾ മീശേം
ആർപ്പുവിളിം വളീം
“ഇൻക്വകലാബ് സിന്ദാബാദ്”
മുറുക്കി തുപ്പും
ഏറും ലാത്തിയടീം
കണ്ണീർ വാതകവും…
വീണു ഒരു കിളി മരച്ചുവട്ടിൽ,
തീർന്നൂ, വേറിട്ടൊരു സമരം,
വരും ഇനീം ഒരു സമരം
നാളെ, തന്നെ തന്നെ!!

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു