ആദ്ധ്യാത്മികം

ആദ്ധ്യാത്മിക ആചാര്യന്മാരുടെ പ്രത്യേക ശ്രദ്ധക്ക്

സംസ്കൃത ഭാഷ നമ്മുടെ മാതൃഭാഷ അല്ലെങ്കിൽ പോലും, ചെറുപ്രായത്തിൽ തന്നെ സംസ്കൃതം പഠിച്ചും പറഞ്ഞും സംസ്‌കൃതം സ്വായത്തമാക്കിയ പലരും പണ്ട് ഇവിടെ ഉണ്ടായിരുന്നു. സംസ്കൃതവും തമിഴും ഒക്കെ ചെറിയ ക്ലാസ്സുകൾ മുതൽ നമ്മളിൽ ചിലരുടെയൊക്കെ അമ്മയും അമ്മൂമ്മയും അപ്പൂപ്പനും ഒക്കെ പഠിച്ചതായും നമുക്കെല്ലാം അറിയാം. ആദ്ധ്യാത്മിക ജീവിതം (as a profession especially) തെരെഞ്ഞെടുത്ത പലരും, പ്രത്യേകിച്ച് സന്യാസവൃത്തി ഏറ്റെടുത്തവർ, സംസ്‌കൃതം അശേഷം അറിയില്ലെങ്കിൽ പോലും, സംസ്‌കൃത ശ്ലോകങ്ങൾ നിരന്തരം ഉദ്ധരിക്കുന്നത്.

സാധാരണ ഒരു മലയാളി, സംസ്കൃ‌തം അമ്പേ തീണ്ടാത്ത മലയാളി, എങ്ങനെ ഉൾക്കൊള്ളും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുളളൂ! ഇത് അറിയാവുന്ന സംസ്കൃത പണ്ഡിതർ പിന്നീട്, രഹസ്യമായി, കുലുങ്ങി കുലുങ്ങി കുടുകുടാ ചിരിക്കുന്നുമുണ്ടാകും. കുറഞ്ഞ പക്ഷം, അവരുടെ ‘റേറ്റിംങ്ങ്’ കൂടുന്നത് അവർക്ക് നന്നായറിയാം! ഈ അന്യം നിന്നുപോയ ഭാഷയിൽ കടവിറങ്ങുന്നവർ ഒന്ന് മനസ്സിലാക്കണം, ഈ കലാപരിപാടി നിർത്തി നിങ്ങൾ എന്താണ് നിങ്ങളുടെ ആദ്ധ്യാത്മിക ജീവിത ആന്വേഷണത്തിൽ, സ്വന്തം അനുഭവത്തിലൂടെ, അല്ലെങ്കിൽ വേണ്ട, നിരന്തര ധ്യാനത്തിലൂടെ, നിങ്ങൾക്കുണ്ടായ വെളിച്ചവും തെളിച്ചവും എന്ന് പച്ച മലയാളത്തിൽ സരളമായി, ലളിതമായി അങ്ങ് പറയുക, പങ്ക് വയ്ക്കുക പറ്റില്ലേ? അറിവിന്റെ ആഴിയുടെ ആഴത്തിൽ നീന്തി തുടിക്കുന്ന നിങ്ങൾ എന്തിന് വെറുതെ മുങ്ങിതാഴുമെന്ന് കരുതി, കച്ചിത്തുരുമ്പിൽ പടിക്കുന്നു? സംസ്കൃത ഭാഷ കച്ചിത്തുരുമ്പ് അല്ല! അത്, അറിവിന്റെ ആഴിയുടെ ആഴത്തിനും അപ്പുറം ആണ്.

സംസ്കൃതം മനുഷ്യരുടെ ഭാഷയുടെ മാതാവ് ആണ്. സംസ്കൃ‌തം അറിഞ്ഞവന് സകല ഭാഷയും അനായേസേന വശമാകും അതെ, മാതൃഭാഷയും!

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു