ആരോ എവിടെയോ ഇവിടെ ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ കുത്തിക്കുറിച്ചതു കണ്ടു… ദരിദ്രന്റെ ‘ആഹാരം’ പ്രതീക്ഷ ആണ് പോലും!… അരേയ്!!… സകല പ്രാണികളുടെയും ഓരോ ചലനവും ഏതോ ഒക്കെ ഉള്ളിലാക്കാനും തളളിക്കളയാനും ഉളള ‘പ്രതീക്ഷ’യെന്ന് വാക്ക് കൊണ്ട് സൂചിപ്പിക്കുന്ന, മസ്തിഷ്കത്തിലുണ്ടാകുന്ന സൂക്ഷ്മ ചലനം, അനക്കം, കൊണ്ടാണ്…. ഏതൊരു പ്രതിപക്ഷ നേതാവിനും ഉണ്ടാകും പ്രതീക്ഷകൾ ഏറെ! അതെ, ഒരു എറുമ്പിനു പോലും പ്രതീക്ഷ ആണ്… എന്നാൽ, പ്രതീക്ഷ അധികമായാൽ, ആപത്താണ് ഫലം. അത് നിവൃത്തിക്കാനാണ് പല ദുഷ്കർമ്മങ്ങളും ഇന്ന് ഇവിടെ അഴിഞ്ഞാടുന്നത്! താന്തിക്കും മന്ത്രിക്കും മടിയർക്കും ഒക്കെ സദാ പകൽ അന്തിയോളം പ്രതീക്ഷ ആണ്!..
ദരിദ്രന് ആഹാരം, ‘തീറ്റ’ ഒന്ന് തന്നെയാണ്… നാണം മറയ്ക്കാൻ വസ്ത്രവും! അന്ന് അന്നത്തെ അപ്പം മാത്രം പ്രതീക്ഷിക്കുന്നവർക്ക് ദൈവം അല്ല, ആശ്രയം. തൊഴിൽ ആണ്, തൊഴിൽ അല്ല, ആശ്രയം. മനഷേൻ ഒണ്ടാക്കുന്ന ‘നെയമം’ അല്ല, സമത്തം (സമത്വം) വാഗ്ദാനം ചെയ്യുക… അത് പ്രകൃതിയുടെ ധർമ്മത്തിൽ ആധിഷ്ടിതമായ ‘പ്രകൃതി നിയമം’ തന്നെയാണ്… ആ നിയമം, നരനും നായ്ക്കും നടന്നും ഭടനും ഒരുപോലെ ബാധകമാണ്. ഇതുതന്നെയാണ്, ആവണം, സമത്വം…
ഓരോരുത്തരും അവനവൻ്റെ വാസനക്ക്, കഴിവിന് അനുസൃതമായ കർമ്മത്തിലേർപ്പെടണം… ഇതാണ് യഥാർത്ഥ ധർമ്മം നിലനിർത്തുന്ന മർമ്മ രഹസ്യം. ഇന്ന് അധികം മനുഷ്യരും മർമ്മം തെറ്റി പലവിധ കർമ്മത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കാഴ്ച ആണ്. അവരെയൊക്കെ നയിക്കുന്ന ഘടകം, മുമ്പ് പറഞ്ഞ ‘പ്രതീക്ഷ’ ആണ്! ഇന്ന് മനുഷ്യന് പ്രതീക്ഷകൾ മാത്രം ഏറെ… ധർമ്മത്തിൽ അധിഷ്ഠിതമായ കർമ്മങ്ങൾ ആരും ചെയ്യുകയുമില്ല !!!
അനുനിമിഷം മിന്നി മറഞ്ഞു മായുന്ന ഈ സ്വപ്ന പ്രപഞ്ചം മായ മാത്രമാണ് എന്ന് മനസ്സിക്കിയാൽ നമ്മൾ നമ്മുടേതെന്ന് തെറ്റിദ്ധരിക്കപ്പെട്ട ഭൗതിക ദേഹം നമ്മൾ അല്ല സൃഷ്ടിച്ചതും നിലനിർത്തുന്നതും മായ്ക്കുന്നതും.എന്ന് അറിയുകയും; ആഹാര വികാര വിസർജ്ജനാദി മറ്റ് കാര്യങ്ങളിൽ നിബന്ധനകൾ ഉണ്ടാക്കുകയും ചെയ്യേണ്ടി വരികയില്ല!..
പ്രപഞ്ചത്തിലെ സകല ചലനവും നിയന്ത്രിക്കുന്നതിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന ഒരേയൊരു ജീവി മനുഷ്യരാണ്.. ‘അറിവ്’ അഥവാവാക്ക്, വചനം അവന്റെ വൈവിദ്ധ്യമാർന്ന ഭാഷാ പ്രയോഗത്തിൽ ചിതറിപോകുന്നു, കഷ്ടം!

