ആദ്ധ്യാത്മികം

മഹാഭാരതം

കൊച്ചു കേളത്തിലെ വലിയ പണ്‌ഡിറ്റ് ഡിഗ്രിയും അവരുടേതായ സമൂഹത്തിൽ വലിയ പേരും പെരുമയും ഉള്ളവരുടെ സങ്കുചിത ചിന്തകൾ, ബ്രഡിൽ വെണ്ണ പുരട്ടിക്കൊടുക്കുന്നതുപോലെ, മീഡിയ തീൻമേശകളിൽ വിളമ്പുന്നതും അത് പലരും ആസ്വതിക്കുന്നതും കാണുമ്പോൾ ആശ്ചര്യം ഉണ്ടാകാറുണ്ട്. വടക്കെ ഇന്ത്യാക്കാരെ ഇകഴ്ത്തി ഈ അടുത്തിലെ ഒരു മാന്യവ്യക്തിയുടെ കമന്റു കണ്ട് കുറിച്ചുപോയ ഒരു കുറിപ്പാണ് ഇത്.

തികച്ചും ഇത് എൻ്റെ വ്യക്തിപരമായ അനുഭവവും അഭിപ്രായവും മാത്രമാണ്. അതുകൊണ്ട് ഈ പറയുന്നത് അതേ രീതിയിലെടുത്താൽ മതി. ഉത്തർപ്രദേശിലെ മഥുര (ശ്രീകൃഷ്‌ണ ജന്മഭൂമി), ലക്‌നൗ (അയോദ്ധ്യ അടുത്താണ്). അലഹബാദ് (പ്രയാഗ്രാജ്) വാരണാസി (പഴയ ബനാറസ് / കാശി), ബീഹാറിൽ, കലഹഗാവ് (ഗുപ്ത‌ കാശി) ഭഗൽപൂർ, മദ്ധ്യപ്രദേശിൽ, വിന്ധ്യാചൽ – സിദ്ധി ഇവിടങ്ങളിലെല്ലാം പഠിച്ച്, ജോലി ചെയ്ത്, ജീവിച്ച് വിരമിച്ച് ഇന്ന് കുറെ വർഷങ്ങളായി കേരളത്തിൽ (ജന്മദേശം) തിരകെ വന്ന് താമസിക്കുന്ന ഒരാളാണ്.

ചുരുക്കത്തിൽ പറയാം, വടക്കെ ഇന്ത്യയെ കുറിച്ച് ഇങ്ങ് തെക്ക്, ഇന്ത്യയുടെ ഭാഗത്ത് ഉള്ളവർ പറയുന്നതും മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതുമായ പല കാര്യങ്ങളും വാസ്‌തവ വിരുദ്ധമായതും, അതിശയോക്തി കലർന്നതും…

ഇന്ത്യയുടെ ചങ്കിൽ അല്ലെങ്കിൽ കണ്ണിൽ കുത്തുന്നതുപോലെ അനുഭവപ്പെടാറുണ്ട്. ഭാരതാംബയെ, മാതൃഭൂമിയെ സ്നേഹിക്കുന്നവർ, അമ്മയെ ശരിക്കും മനസ്റ്റിലാക്കാതെ അമ്മയുടെ ഹൃദയത്തിൻ്റെ തുടിപ്പ് അറിയാതെ, ഉപരിപ്ലവകരമായ മസ്‌തിഷ്‌ക പ്രക്ഷാളനം മാത്രം നടത്തി തൃപ്‌തി അടയുന്നതു കാണുമ്പോൾ ആർക്കും കണ്ണുനിറയും.

ആദ്ധ്യാത്മികമായും ശാസ്ത്രീയമായും ഈ ഭാരത ഭൂപ്രദേശം പണ്ട് പുരാതനകാലം മുതൽ ഇതൊരു ഒരു പുണ്യഭൂമിയാണ്. പുണ്യക്ഷേത്രമാണ്. ആരാവലി പർവ്വതനിരകൾ മുതൽ ഒരു പുണ്യഭൂമിയാണ്, പുണ്യക്ഷേത്രമാണ്. ആരാവലീ പർവ്വതനിരകൾ മുതൽ ഇങ്ങോട്ട് തെക്ക് കന്യാകുമാരി വരെ അമ്മയുടെ അരക്കെട്ടും നാഭീതടപ്രദേശവും ഒക്കെ ആണെങ്കിൽ, മദ്ധ്യ പ്രദേശം, ഗംഗാസമതലം, കാശ്‌മീരം, ഹിമാലയം ഇതെല്ലാം മാതൃഭൂമിയുടെ ഹൃദയ മുഖ മസ്‌തിഷ്‌ക ഭാഗങ്ങൾ തന്നെയായി. ഉയർന്ന ആത്മീയതലങ്ങളിലും, പാതാളലോകത്ത് നിന്നുപോലും കാണാവുന്നതാണ്.

ദ്രാവിഡദേശം അമ്മയുടെ കർമ്മഭൂമി ആണെങ്കിൽ, ഉത്തര ഭാരതം പുണ്യഭൂമി തന്നെയാണ്. ചെറിയ മനുഷ്യശരീരത്തിലെ പ്രാണപ്രയാണവും രക്തചംക്രമണവും പോലെ തന്നെ, ഭാരതാംബയുടെ ഈ സ്ഥൂലസൂക്ഷ്‌മ ദേഹത്തിലും നടക്കുന്നതുകൊണ്ടാണ് ഭാരതം ഇന്ന് ഈ കലിയുഗത്തിലും ഉണർന്നിരിക്കുന്നത്. വൈവിധ്യമാർന്ന ഈ ലോകത്തിൽ ജീവിക്കുന്ന ബുദ്ധിജീവിയായ മനുഷ്യർക്കും വൈവിധ്യമാർന്ന അനുഭവങ്ങളും അനുഭവങ്ങളിലൂടെ ഉണ്ടാകുന്ന തിരിച്ചറിവും ഉണ്ടാകുന്നതിനാൽ, ആ തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ ഓരോ പ്രാണിയും മുന്നോട്ടു പോകട്ടെ. മിന്നാമിനുങ്ങിൻ്റെ വെളിച്ചവും സൂര്യൻ്റെ വെളിച്ചവും തീർച്ചയായും പ്രാണികൾക്ക് വഴികാട്ടും. ക്ഷമിക്കുക, എഴുതാൻ തുടങ്ങിയ കുറിപ്പ്
അല്‌പം ദീർഘിച്ചുപോയി.

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു