പിന്നെ, മായയും ബ്രഹ്മചര്യവും…..
ബിന്ദു (ബ്രഹ്മാണ്ഡം) ത്രസിക്കുകയും തുടിക്കുകയും തുടർന്നുണ്ടായ മഹാവിസ്പോടനത്തിൻ്റെ ഊർജ്ജ പ്രസരണം (പ്രവാഹം) വിപരീതദിശകളിലേയ്ക്ക്, (അതായത്, ആകർഷണ വികർഷണ, ഉത്തര ദക്ഷിണ, ലിംഗ യോനി, പുരുഷ സ്ത്രീ…) ചരിക്കുകയും, ബ്രഹ്മാണ്ഡ ധ്വനിയായ ഓംങ്കാരത്തിൻ്റെ ആ, ഊ അക്ഷരശീലുകളിൽ വീണ്ടും ബിന്ദുവിൽ (ബ്രാഹ്മാണ്ഡം) ലയിച്ചു കൊണ്ടുമിരിക്കുന്ന പ്രക്രിയ / തോന്നൽ ആണ് മായ/മിഥ്യാ ഭ്രമം എന്നാല്ലാം കൊണ്ട് അർത്ഥമാക്കാൻ ശ്രമിക്കുന്നത്..
വിപരീത ദിശകളിൽ ചരിക്കുന്ന ഊർജ്ജവീചികളുടെ കണികകൾ ബിന്ദുവിന്റെ ആകർഷണ വികർഷണ പരിധിയിൽ, ചില പ്രത്യേക പരിതസ്ഥിതിയിൽ, സന്ധിക്കുമ്പോൾ വീണ്ടും സൃഷ്ടിയും തുടർന്നുള്ള പരിണാമ പ്രക്രിയകളും തുടർന്നു കൊണ്ടേയിരിക്കുന്ന അവസ്ഥതന്നെയാണ് ഈ മായാപ്രപഞ്ചം!
‘ബ്രഹ്മചാരി’യെന്നതു കൊണ്ട് വിവക്ഷിക്കുന്നത്, ഈ സൃഷ്ടി വലയത്തിനപ്പുറം, സാക്ഷി രൂപത്തിൽ നില കൊള്ളുന്ന ബിന്ദുവിലേയ്ക്ക് സഹജ ബോധപൂർവം ചരിക്കുന്ന ബോധ കണികയെയാണ്.. സദാ ബ്രഹ്മചാരിയായി തുടരണമെങ്കിൽ ഈ ആകർഷണ വികർഷണ വലയത്തിൽ പെടാതെ ഒരേ ദിശയിൽ ചരിക്കുവാനുള്ള ബോധം നിലനിന്നാൽ മാത്രമേ സാധ്യമാകൂ..
ശ്രീ അയ്യപ്പൻ ഈ ബോധചൈതന്യമാണ്.. ഈ കലിയുഗത്തിൽ അനേകായിരങ്ങളെ മായാവലയത്തിൽ നിന്ന് മോപിപ്പിക്കുന്ന, നിശ്ചയദാർഷ്ട്യവും ഭക്തിയുമുള്ള ഏവർക്കും പ്രാപ്യമായ ബ്രഹ്മചൈതന്യം!!!
സ്വാമിയേ ശരണം
അയ്യപ്പാ!!!..

