ആദ്ധ്യാത്മികം

എന്താണ് വിശ്വാസം?

നാനാതരത്തിലുണ്ടാകുന്ന ചിന്തകൾ, വിചാരവികാര വിക്ഷേപങ്ങൾക്കെല്ലാം അടിമയാണ് മനുഷ്യർ. അനുകൂല വിപരീത വികാര വിചാര വൈരുദ്ധ്യങ്ങളാണ്.

മനുഷ്യർ പലവിധ സംഘർഷങ്ങളിലൂടെയും സംഘട്ടനത്തിലൂടെയും ജീവിതം മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്. സ്ഥലകാല ഭേദമനുസരിച്ചും മറ്റ് പല സ്ഥിതിവിശേഷ കാരണങ്ങളാലും സകല മനുഷ്യർക്കും അവരവരുടെ അനുകൂല പ്രതികൂല സാഹചര്യങ്ങൾക്കനുസൃതമായി വൈവിധ്യമാർന്ന വികാര പ്രകടനം നടത്തുവാനുള്ള അവകാശം ജന്മനാ പ്രകൃതി കൊടുത്തിട്ടുണ്ട്. അത് ആരാലും തടയുക സാധ്യമല്ല. അതെ ഈശ്വരനുപോലും.

കാമം അനുകൂല അനുപാതത്തിൽ സൃഷ്‌ടി തുടരുന്നതിനും, നിലനിർത്തുന്നതിനും ആവശ്യമാണ്. വികാരങ്ങളെല്ലാം ഉണരുന്നത്, ഉയരുന്നത്, ഉത്ഭവിക്കുന്നത് ഒരേ ഊർജ്ജ സ്രോതസ്സിൽ നിന്നാണ്. അത് തടഞ്ഞാൽ, അത് പ്രകൃതിവിരുദ്ധമായി മാറും. സ്നേഹം, പ്രേമം, കാമം, ലൈംഗീകത ഇതിൻ്റെയെല്ലാം ഉറവിടം, ഉത്ഭവം ഓരെ ‘മൂലസ്ഥാന’ത്തു നിന്നാണ്. അനുകൂല വിപരീത ഊർജ്ജ ശക്തികൾ സദാ പോരാടിക്കൊണ്ടിരിക്കുന്ന ഒരു പ്രഹേളിക ആണ്. ഈ സംസാരസാഗരം, ഈ ജീവിതം, ഭക്തിയും പ്രേമവും തീർച്ചയായും അനുകൂല ഗുണമാണ് ചെയ്യുക. അത് വളർത്തും, തളർത്തുകയില്ല. ആയാലും തടയുക സാധ്യമല്ല. ഇനിയൊരാളിൻ്റെ ഈ ‘ഒഴുക്ക്’ തടയണമെന്ന് ശഠിക്കുന്നവൻ മഹാവിഡ്ഡിയും മൂരാച്ചിയും ആണ്. പിന്നെ എന്താണ് വിശ്വാസം? ‘വിശ്വാസം’ എന്ന വാക്കിൽ തന്നെ അതിൻ്റെ അർത്ഥവും ഉണ്ട്. വിശ്വം മുഴുവൻ വ്യാപിച്ചിരിക്കുന്ന ‘ശ്വാസം’ അഥവാ ‘പ്രാണശക്തി’. അതിൽ തന്നെ അനുനിമിഷം ജീവിക്കുന്ന, ജീവിതം എന്ന കലാപരിപാടി ആസ്വദിക്കുന്ന, ആധുനിക മനുഷ്യൻ, സമ്മതിച്ചാലും ഇല്ലെങ്കിലും, വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ‘വിശ്വാസം’ അതല്ലേ എല്ലാം.

മിക്ക മനുഷ്യർക്കും ഭക്തി ഒരു വികാരമാണ്. ആലോചന അല്ല. Its an expression of blind sublime emotion അവർ ആരാധിക്കുന്ന ഉടയതമ്പുരാന്റെ മുമ്പിൽ ഏതൊരു ഭക്തന്റേയും എത്ര വലിയ പണകിഴിയും അഴിയും. അവർക്ക് കിട്ടിയ സൗഭാഗ്യങ്ങളെല്ലാം ഭഗവാനുമായി ഭക്തർ ഉണ്ടാക്കിയെടുത്ത ഒരു വ്യക്തിഗത രഹസ്യ ഉടമ്പടി കാരണം ആണെന്നും അവർ വിശ്വസിക്കുന്നു. അമ്പലങ്ങളിലെ ഭണ്ഡാരങ്ങളിൽ കാശ് കുമിയുന്നെങ്കിൽ അതിന് ഭഗവാനെയോ ഭക്തരെയോ കുറ്റപ്പെടുത്തുന്നത് ശരിയല്ല. മറിച്ച്, ക്ഷേത്ര സമ്പത്ത് സൊരുക്കൂട്ടി സാമൂഹികമായ ക്ഷേമത്തിന് വേണ്ടി ചെലവിടുക എന്നത് വകതിരിവുള്ള ഏതൊരു സർക്കാരിന്റെയും ഉത്തരവാദിത്വം ആണ്. അല്ലാതെ ഭക്തർക്ക് അവരുടെ ഭക്തിയും പ്രേമവും പ്രകടിപ്പിക്കാനുള്ള അവകാശം നിഷേധിക്കലല്ല. അതേ, അതിപ്പം പണ്ടാരാണ്ട് പറഞ്ഞ ഒരു അശ്ലീലക്കഥ പോലെയുണ്ട്. തൽക്കാലം, അത് ഇവിടെ പറയുന്നില്ല.

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു