അവർ ആരാധിക്കുന്ന ‘ഉടയ തമ്പുരാന്റെ’ മുമ്പിൽ ഏതൊരു ഭക്തന്റേയും എത്ര വലിയ പണകിഴി അഴിയും…
അവർക്ക് കിട്ടിയ സൗഭാഗ്യങ്ങൾ എല്ലാം ഭഗവാനുമായി ഭക്തർ ഉണ്ടാക്കിയെടുത്ത ഒരു വ്യക്തിഗത രഹസ്യ ഉടമ്പടി കാരണം ആണെന്നും അവർ വിശ്വസിക്കുന്നു.
അമ്പലങ്ങളിലെ ഭണ്ഡാരത്തിൽ കാശ് കുമിയുന്നെങ്കിൽ, അതിന് ഭഗവാനേയോ ഭക്തരേയോ കുറ്റപ്പെടുത്തുന്നത് ശരിയല്ല. മറിച്ച്, ക്ഷേത്ര സമ്പത്ത് സൊരുക്കൂട്ടി സാമൂഹികമായ ക്ഷേമത്തിന് വേണ്ടി ചെലവിടുക എന്നത് വകതിരിവുള്ള ഏതൊരു സർക്കാരിന്റെയും ഉത്തരവാദിത്വം ആണ്. അല്ലാതെ, ഭക്തർക്ക് അവരുടെ ഭക്തിയും പ്രേമവും പ്രകടിപ്പിക്കാനുള്ള അവകാശം നിഷേധിക്കലല്ല!.. അതേ! അതിപ്പം പണ്ടാരാണ്ട് പറഞ്ഞ ഒരു അശ്ലീല കഥ പോലെയുണ്ട് തല്ക്കാലം, അത് ഇവിടെ പറയുന്നില്ല.

