നന്മയും തിന്മയും
ഇരുളും വെളിച്ചവും
ഓംകാരം
ഒന്നിപ്പിക്കുന്നത് ഓംകാരം. അതിൽ സൃഷ്ടിയും സ്ഥിതിയും സംഹാരവും ഉണ്ടാ യിരിക്കും. ഓംകാരം ബ്രഹ്മത്തിൽ നിന്നാകുന്നു. അവിടെ ഇതൊന്നുമില്ല. ഒന്ന് മാത്രമാ കുന്നു.
ഓംകാരത്തിൽ ധ്വനിയുണ്ട്. ധ്വനിയിൽ അവസ്ഥയുമുണ്ട്. തൃകാലങ്ങളും അവ സ്ഥകളും ധ്വനിയിൽ ഒന്നാകുന്നു. ഒന്നായാൽ ഒന്ന് മാത്രം.
ക്ഷയിക്കാത്തതാണ് അക്ഷരം. അക്ഷരം ആനന്ദമാണ്. ജീവൻ അനവരതം പ്രയ ത്നിക്കുന്നത് അക്ഷരമാകാനാണ്. ഒന്നാകാനാണ്. കാരണം, അക്ഷരമായത് ഒന്നാ മാത്രം.
അക്ഷരത്തെറ്റുകളുടെ ഒരു ശൃംഖലയാണ് ഇന്നത്തെ സാഹിത്യരചനകൾ.
ത്രിഗുണത്തിനും ത്രികാലത്തിനുമപ്പുറമാണ് ഓംകാരം. ഓംകാരത്തിനുമപ്പുറമാണ് ബ്രഹ്മം. ത്രികാലത്തിലും ത്രിഗുണത്തിലും ഓംകാരമുണ്ട്.
സൃഷ്ടി, ആരംഭം, ഗതി
ഒന്ന് ഓന്നോടു ചേർന്നാൽ ഒന്നായി മാറും. അത് പെരുകി ഒരായിരവുമാകാം, പതിനായിരവും. പ്രളയം വരെ അനേകമായിമായും പെരുകും.
അജ്ഞതയുടെ അന്ധകാരത്തിലുമാണ് സൃഷ്ടി നടന്നത്. ജ്ഞാനത്തിന്റെ വെളി ച്ചത്തിൽ സംഹാരവും നടക്കുന്നു.
ആരംഭം - ഗതി
സങ്കൽപ്പത്തിലാണ് ആരംഭം. ആരംഭം വഴി ഒരുക്കുന്നു. വഴി പുരോഗതിയോ അധോഗതിയോ ആകാം. ഇതു രണ്ടം അവസാനിച്ചാൽ ഒടുവിൽ ആരംഭത്തിൽ തന്നെ യെത്തുന്നു.
സങ്കല്പം വാസനയാലുണ്ടാകുന്നു. വാസന ഗുണങ്ങളിലും, ഗുണങ്ങൾ പ്രകൃ തിയിലും, മറിച്ച് – പ്രവർത്തികൊണ്ട് പ്രകൃതിയും പ്രകൃതി കൊണ്ട് വാസനയും വാസ നയാൽ സങ്കല്പവും, സങ്കല്പത്തിൽ സൃഷ്ടിയും തുടർന്നുകൊണ്ടേയിരിക്കുന്നത്.
ആരംഭം തന്നെ ഗതി. ഗതി തുടർന്നാൽ അവസാനം എത്തുന്നത് ആരംഭത്തിൽ തന്നെ, സങ്കല്പത്തിന്റെ സൃഷ്ടിയായ സ്ഥൂല പ്രപഞ്ചത്തിൻ്റെ ദൈവിക കണിക കണ്ടു പിടിക്കാൻ ശാസ്ത്രജ്ഞൻ എത്ര ശ്രമിച്ചാലും ഒന്നായതിനെ രണ്ടായി തന്നെ കണ്ടു കൊണ്ടേയിരിക്കും. ഒന്നായാൽ പിന്നെ എന്താണുള്ളത്?
അടുക്കാൻ ശ്രമിക്കുന്നത് അകത്ത് കയറുവാനാണ്. അകത്ത് കയറുന്നത് അറി യാനും. അറിയുന്നത് ആനന്ദിക്കുവാനും. ആനന്ദം അകത്താണ്. അകമറിഞ്ഞാൽ മാത്രം പുറമറിയാം.
പുറമറിയാൻ അകമറിയണം.
സംഘം ചേരുന്നതും സംഘർഷിക്കുന്നതും സംഖ്യാബലം കൂട്ടാൻ ശ്രമിക്കു ന്നതും എല്ലാം ഒന്നിക്കാനും പിന്നെ ഒന്നാകാനും മാത്രമാണ്.
സങ്കല്പം നിലനിർത്തുന്നതാണ് ധ്യാനം.
സങ്കല്പം ശക്തമാകുമ്പോൾ കണികകളുടെ ഗണങ്ങൾ ഗുണനാസൃതമായി ഒന്നു ചേരുവാൻ ഭ്രമിക്കുന്നു. ആയതിനാൽ ഗണം ഒന്നായാൽ ഗുണം പത്ത് എന്ന് പറയു ന്നു. പത്ത് ഗുണങ്ങളും ഒരു ഗണമായി മാറുന്നു. ഗണത്തിനുടെ ഗതിയും വേഗതയും ഗുണം മാത്രമായിരിക്കുന്നു.
ഒന്ന് ഒന്നിനോടും ഒന്ന് പലതിനോടും ബന്ധപ്പെട്ടിരിക്കുന്നതിനാൽ സകലതി ന്റെയും കർമ്മങ്ങൾ ഒന്നിനോടു തന്നെ ബന്ധപ്പെട്ടുവരുന്നു.
ഒന്ന് ഒന്നിനെ നിഗ്രഹിക്കുന്നതും ഒന്നാമൻ വേണ്ടിയാണ്. ഒന്നാമനാകാനും.
ഒന്ന് ഒന്നിനെ കൊന്നും തിന്നും ജഗത്തിലെ ജീവൻ ഒരു പടയോട്ടത്തിലാണ്.
അകത്ത് പോയതെന്ന് ഭ്രമിക്കുന്നതെല്ലാം അടുപ്പിക്കാനും, അകത്താകാനും അക ത്തായതെല്ലാം അകത്തുവാനും ആഷ്ക്കാലം മുഴുവൻ ആത്മാവ് അനാവതാ പ്രവൃ ത്തിയിലേർപ്പെട്ടിരിക്കുന്നു.
വിഭ്രാന്തിയിലാണ് വാരിക്കുട്ടാനും വെട്ടിപ്പിടിക്കാനും നിലനിൽത്താനും ജീവൻ സദാ കർമ്മത്തിലേർപ്പെട്ടിരിക്കുന്നത്.
‘ആനന്ദം’ എപ്പോഴു ഒന്നായിരിക്കുമ്പോൾ മാത്രം. പലതായ ഒന്നെല്ലാം എപ്പോഴും പ്രവൃത്തിയിലേർപ്പെട്ടിരിക്കുന്നതും വീണ്ടും ഒന്നാകാൻ മാത്രം പലതും പല വഴികൾ സഞ്ചരിക്കുന്നതും ഉപായങ്ങൾ സ്വീകരിക്കുന്നതും ഗതി ത്വരിതമാക്കി പരഗതി പ്രാപി ക്കാൻ മാത്രം.
ത്രിഗുണപ്രകൃതിയുടെ ‘സ്വാഭാവ’മാണ് കർമ്മം. അത് ധർമ്മാനുസൃതമായി നട ന്നുകൊണ്ടിരിക്കുന്നു. എന്താണ് ധർമ്മം?
സ്വഭാവമനുസരിച്ചുള്ള പ്രവൃത്തികൾ ചെയ്യുന്നതാണ് ധർമ്മം. സത്വരജോത്മ ഗുണങ്ങൾ ചേരുകയും വിഘടിക്കുകയും സൃഷ്ടി സ്ഥിതി സംഹാര കർമ്മത്തിലേർപ്പെ ട്ടുന്നതിനാലാണ് പ്രകൃതി നിലനിൽക്കുന്നത്. ആ നിലനിൽപ്പാണ് പ്രകൃതിയുടെ നിയ മവും. അതുതന്നെയാണ് ധർമ്മവും. ഈ പ്രകൃതി നിയമത്തിന് നിരക്കാത്ത പ്രവൃത്തി കളെയാണ് അധർമ്മമെന്ന് പറയുന്നത്.
കർമത്തിൽ നിന്ന് വാസനയും (മറിച്ചു) വാസനയിൽ നിന്ന് സംസ്കാരവും സംസ്കാരത്തിൽ നിന്ന് വീണ്ടും കർമ്മങ്ങളും നടന്നുകൊണ്ടേയിര്ക്കുന്നു.
പ്രകൃതിയെ കർമ്മത്തിൽ നിന്ന് സംസ്ക്കരിച്ചുണ്ടാക്കുന്നതാണ് സൂക്ഷ്മശരീര ങ്ങൾ. അതിനെ ഋഷികൾ പറഞ്ഞിരിക്കുന്നത് പ്രാണമയ-മനോമയ-വിജ്ഞാന-ആന ന്ദമയ കോശങ്ങളെന്നാണ്. പ്രകൃതിയുടെ പരിണാമമെന്ന് പറയുന്നത് ഈ പ്രക്രിയ യാണ്.
ഈ പരിണാമ പ്രക്രിയയാണെങ്കിലോ വിപരീതദിശകളിലേയ്ക്ക് സദാ വൃത്താ കൃതിയിൽ ചലിച്ചുകൊണ്ടിരിക്കുന്നു. ഇതിനെയാണ് കാലചക്രമെന്ന് പറയുന്നത്. (മ ഹാവിഷ്ണുവിൻ്റെ കയ്യിലുണ്ടെന്ന് വ്യംഗരൂപേണ പറയുന്ന സുദർശനചക്രവും ഇതു തന്നെയാണ്.
കർമ്മങ്ങളുടെ അംശീകരിച്ച ഓർമ്മയുടെ ശ്രുതികൾ നിലനിൽക്കുന്നത് സൂക്ഷ്മ ശരീരങ്ങളാണെങ്കിലും, ആനന്ദമയ കോശത്തിൽ ഇത് തീരെ ഇല്ലാതാകുന്നു. ഓർമ്മ കളും സ്ഥൂലപ്രകൃതിയുടെ തന്നെ സൂക്ഷ്മാണു രൂപത്തിലംശീകരിച്ച ഭൂതതന്മാത്രക ളാണ്.
എന്തിനാണ് ആഹാരം?
സൃഷ്ടിക്കപ്പെട്ട ജഗത്തിനെ സ്വാംശീകരിച്ച്, ഉൾക്കൊള്ളുവാനുള്ള പ്രയത്ന ത്തിലേർപ്പെട്ട ജീവനുകളുടെ പ്രക്രിയയാണ് ജഗത്തിനെ ഹരിക്കുക. എന്നാൽ മാത്രമേ ആ ഹരിയുടെ അടുത്തെത്താൻ സാധിക്കൂ. ആയതിനാൽ സർവ്വപ്രാണികളും ഈ ജഗ ത്തിനെ പലവിധത്തിൽ ഹരിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ട് ദേഹം പേരി നടക്കുന്നു.
ഒന്ന് ഒന്നിനെ കൊന്നും തിന്നും ജഗത്തിനെ ജീവൽ പടയോട്ടത്തിലാണ്.
ഒന്ന് ഒന്നിനെ നിഗ്രഹിക്കുന്നതും ഒന്നമതാവാൻ വേണ്ടിയാണ് ഒന്നാമനാകാനും.
വിഭ്രാന്തിയിൽ നിന്നാണ് വരിക്കൂട്ടാനും വെട്ടിപ്പിടിക്കാനും നിലനിർത്താനും, ജീവൻ സദാ കളത്തിലേർപ്പെട്ടിരിക്കുന്നത്.
ശരീരം / കൂട്ടുകെട്ട്
കൂട്ടായ്മയുടെയും കൂട്ടുകെട്ടിൻ്റെയും ബന്ധങ്ങളുടെയും ഉത്തമ ഉദാഹരണ മാണ് അവനവൻ്റെ ശരീരം.
ആയതിനാൽ നീ നിന്നോടു തന്നെ ശരിയായ കൂട്ടുകെട്ടും ബന്ധവും പുലർത്തുക. അപ്പോൾ മാത്രമേ നിനക്കു കുടുംബത്തോടും സമൂഹത്തടും ഈ പ്രപ ഞ്ചത്തോടും നിന്നെത്തന്നെ നിലനിർത്തുന്ന ശരിയായ അറിവും ബന്ധവും പുലർത്താ നാകൂ.
ഉദ്ദേശം
ഉദ്ദേശം ഒന്നുമാത്രം . ആ ദേശത്ത് എത്തുക. ഒന്നും ഭേദിക്കപ്പെടാതെ ഒന്നായി മാത്രം നിലനിൽക്കുന്ന ഓരോ ഒരു ദേശം. ആ ദേശമാണ് ഈ ദേശം. ആയതിനാൽ ഏവർക്കും ഒരേ ഉദ്ദേശം മതി.
ഒന്നാകാൻ സംഘം ചേരുന്നതിൻ്റെ ഉദ്ദേശവും ഒന്നായാൽ ഗതിയും വിഗതിയു മില്ലാതെ വേഗം ദേശപ്രാപ്തിയും വരും.
അറിവ് ഒന്നേയുള്ളൂ. അറിവ് പങ്കുവയ്ക്കുന്നത് ഒന്നാകാൻ വേണ്ടിയും. ഒന്നാ കുന്നത് ആനന്ദം അനുഭവിക്കാനും. ഉദ്ദേശം ഒന്നായാൽ ഗതിവേഗം പ്രാപിച്ചു പരഗതി പ്രാപിക്കാം. പലതായാൽ അധോഗതിയും.
അറിവ് ചിതറിയാൽ പുരോഗതിയും അധോഗതിയിൽ തന്നെ ഗമിക്കും.
ചെറുതും വലുതും
ചെറുത് എപ്പോഴും വലുതിൻ്റെ അടുത്തേയ്ക്ക് ആകർഷിക്കപ്പെടുന്നു. ചോർന്ന് വലുതാകാനുള്ള മോഹത്താൽ വലുത് ചെറുതിനെ ഗ്രസിക്കുവാനാഗ്രഹിക്കുന്നു. ഇനിയും വലുതാകാൻ.
ആഗ്രഹം
ആഗ്രഹനിഗ്രഹമാണ് മോക്ഷം. ആഗ്രഹിക്കുന്ന് വസ്തുവിനെ ഗ്രഹിച്ചാൽ മാത്രമേ ആഗ്രഹനിഗ്രഹമാകൂ. അതിന് അറിവ് വേണം. അറിവ് സ്നേഹമാണ്. സ്നേഹ ത്തിന് മോഹമില്ല. അതിനാൽ മോഹഭംഗവും. അവിടെ ആഗ്രഹവും നിഗ്രഹവുമില്ല. അത് സൃഷ്ടിക്ക് അതീതമായ സച്ചിദാനന്ദ്രബ്രഹ്മമാണ്.
അഹങ്കരമില്ലാത്ത അവസ്ഥയിലെത്താൻ അനുഗ്രഹം വേണം. അനുഗ്രഹം എപ്പോഴും ഹരിയുടേത് തന്നെ.
മന്ദസ്മിതം
മന്ദസ്മിതം വളർച്ചയെ കുറിക്കുന്നു. അതി തിരിച്ചറിവിൻ്റെ വെളിച്ചം പകരുന്നു. അട്ടഹാസം നേരെ മറിച്ചും.
ചിരി
അനുഗ്രഹം
പാലിൽ നിന്ന് തൈരും. തൈരിൽ നിന്ന് വെണ്ണയും ഉണ്ടാകുന്നതു പോലെ, തമസ്സിൽ നിന്ന് രജസും രജസിൽ നിന്ന് സത്തും (സത്വം) ഉണ്ടാകുന്നതുപോലെ, അജ്ഞ തയിൽ നിന്ന് സൃഷ്ടിയും, സൃഷ്ടിയിൽ നിന്ന് അഹങ്കാരവും അഹങ്കാരത്തിൽ നിന്ന് നിഗ്രഹഗവും നിഗ്രഹത്തിൽ നിന്നും അനുഗ്രഹവും (മോക്ഷവും) ലഭിക്കുന്നു.
ഉപകാരം
കായത്തിന് കർമ്മം ചെയ്യാനുപകരിക്കുന്നത് ഉപകാരം. കർമ്മത്തിലൂടെ ഉപാ ധികൾ / ഉപായങ്ങൾ പലതായാലും ഉദ്ദേശത്തിലെത്താൻ ഉതകുന്നതും ഉപകാരം. ഉദ്ദേശം പല വഴിയായാലും ഒടുവിൽ ഒന്നിപ്പിക്കുന്നത് ഉപകാരം. ഉപകാരം ഉദ്ദേശത്തി ലെത്തിക്കുന്നു. ഉദ്ദേശം ഒന്നാണ്. ഒന്നായി, ഒന്നിലെത്തുക.
ഉപദേശം
ഉപദേശം എന്നൊന്നില്ല. ഒരുദേശം മാത്രം മതി. മതിവന്നാൽ ഉപദേശവും മതി.
മതിവരുംവരെ ഉപദേശം തന്നെ ഗതി. ഉപദേശങ്ങൾ പലവിധമാകയാൽ പല വഴി ഗമിച്ചാലേ പരഗതി വഴിയാകൂ.
ആശ
ആശിക്കുന്നത് ഒട്ടാനാണ്. ഒട്ടുന്നത് ഒന്നാകാനാണ്. ഒന്നാകുന്നത് പൊട്ടാനാ ണ്. പൊട്ടൻ ഒട്ടിയാൽ തട്ടും. തട്ടിയാൽ പൊട്ടും.
ആശ പശപോലെ ഒട്ടും. ആശകൾ പിന്നെ പാശമായി മാറും.
ആഗ്രഹം
ആഗ്രഹിക്കുന്നത് ഗ്രഹിക്കാനും, ഗ്രഹിക്കുന്നത് അതാകാനുമാണ്.
ആഗ്രഹിക്കുന്നത് അതാണെങ്കിൽ ഇതിലെന്താണ് നിലനിൽപ്പ്?










