കവിതകൾ

നാൽക്കാലികൾ

നാല്കാലികളെ അറസ്റ്റ് ചെയ്യാം
വാറന്റില്ലാതെ. കയറുകെട്ടി,
തെളിവില്ലാതെ കുറ്റം ചുമത്താം
കത്തി വയ്ക്കാം
മരണം ഉറപ്പാകുന്നതുവരെ.

അവരുടെ പ്രതിഷേധങ്ങൾ
വീർപ്പുമുട്ടലുകൾ, വേദനകൾ
ഏറ്റുവാങ്ങുന്നവർ
ഇരുകാലികൾ പതിനായിരങ്ങൾ!!…

തീൻമേശകളിൽ, ടോയ്ലറ്റുകളിൽ..
അവർ നെടുവീർപ്പിടുന്നു.
കണ്ടുമുട്ടലുകളിൽ
ഏറ്റുമുട്ടുന്നു.

ചക്രവ്യൂഹങ്ങളിൽ
ട്രാഫിക്ജാമിൽപെട്ട്
ഗ്രീൻസിഗ്നലിൽ നിർത്താതെ
ചുവന്ന വെളിച്ചത്തിൽ
വെളിവില്ലാതെ തെളിവില്ലാതെ
നാൽകവലകളിൽ അവർ
ഓടിമറയുന്നു…

രവീന്ദ്രനാഥ്

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു