പുറമേ കാണുന്നതെല്ലാം
അകമേയുള്ളതിന്റെ
പ്രകടനം മാത്രമാണ്…
“കാട്ടി കൂട്ടലും”
പ്രകടനസംസ്കാരവും എല്ലാം ആധുനിക മനുഷ്യന്റെ കൂടപ്പിറപ്പാണ്.
ഇത്രയൊക്കെ അഭിനയിക്കാൻ ശ്രമിച്ചാലും, നാം
അറിയാതെ തന്നെ
നമ്മൾ ഈ കൊണ്ട് നടക്കുന്ന ശരീരമെന്ന കൂട്ടായ്മയിൽ
നമ്മെ നില നിർത്തുന്ന മറ്റ് ലക്ഷോപലക്ഷം കോശങ്ങൾ ഈ വിധ കൃത്രിമ പ്രകടനങ്ങൾ പ്രതിരോധിക്കുന്നുണ്ടാകും!..
ഇത് ശരിയായി വായിച്ചെടുക്കുന്ന
ഒരു ശാസ്ത്രവും കലയുമാണ് “ശരീരഭാഷ”.
“Body language”
ആധുനിക മനശാസ്ത്രത്തിന്റെ
ഒരു ഭാഗമായിക്കഴിഞ്ഞു
അമേരിക്ക പോലുള്ള രാജ്യങ്ങളിൽ,
തിരഞ്ഞെടുപ്പിനു മുമ്പ്
സ്ഥാനാർഥികൾ
“ശരീരഭാഷ” മന:പൂർവം, അഥവാ ബോധപൂർവം, കൈകാര്യം ചെയ്യാൻ പ്രത്യേകം
പരിശീലനം എടുക്കാറുണ്ട്.
ഒററപ്പെട്ടും, ഗ്രൂപ്പിലും
വ്യക്തികൾ നില്ക്കുന്നതും,
സ്ഥാനം ഉറപ്പിക്കുന്നതും,
നടന്നു നീങ്ങുന്നതും, നടക്കുന്നതും, അവരുടെ അംഗ വിക്ഷേപങ്ങളും എല്ലാം
ശ്രദ്ധയോടെ നോക്കി കണ്ടാൽ,
അവരുടെ
മനോനിലയും യഥാർഥ സ്വഭാവവും മറ്റും
കുറെയൊക്കെ
മനസ്സിലിക്കാൻ സാധിക്കും…
ഇതിലെല്ലാമുപരി,
നർമ്മബോധമുള്ള ബുദ്ധിശാലികൾക്ക്
കുലുങ്ങി കുലുങ്ങി ചിരിക്കാനും
അവസരവും ഉണ്ടാക്കും!!!…
ചില “പോസുകൾ”
ശ്രദ്ധിക്കുക:-
Bow & Arrow pose:
ഇത് (രാവണൻ) വില്ല് കുലച്ച്
നില്ക്കുന്നതു പോലെയാണ്!..
Wrestling / Wrestler pose:
ഗോദാവിൽ ശത്രുവിനെ
എതിരിടാനുള്ള നില്പ്!!..
Weight lifter pose:
ഭാരം പൊക്കി!!…
Throwing stone pose:
എറിഞ്ഞു വീഴ്ത്താനുള്ള
ഭാവം!!!..
Swimmer’s walking pose:
(different styles):
നീന്തൽ വിദഗ്ധൻ!!!
Snake pose:
പാമ്പ് പത്തി വിരിച്ച്
നില്ക്കുന്ന നില്പ്!!!..
Oxen pose;
ചാടി കയറാനും
പുറത്ത് കയറാനും ശ്രമിക്കുന്ന
നാല്കാലി/കാള!!!..
Kho Kho Player:
“ഗുഡു ഗുഡു” കളിക്കാരൻ!!!
ഇനിയും അങ്ങനെ പോകുന്നു…
പിന്നെ…
നിങ്ങളുടെ പോസ്!!😊
അതെ, പിന്നെ, എന്റെ…
“കാത്ത്നില്പ്പ്പ്” പോസ്….
ചക്രവാളത്തിനും അപ്പുറം….കണ്ണും നട്ട്…
എന്തോ, ആരെയോ
തിരയുന്നതു പോലെ….😊
(Ravindranath/2017)











