സുഹൃത്തേ,
ഈ കോപ്പിയടി
പേപ്പറിൽ മാത്രം ഒതുങ്ങി നിൽകുന്നതല്ല..
നമുക്കു ചുറ്റും,
ഈ കാണുന്നതെല്ലാം,
കോപ്പിയുടെ കോപ്പിയുടെ
കോപ്പികൾ, അല്ലേ?
ചെറിയവർ, വലിയവരേയും
വലിയവർ, ചെറിയവരേയൂം
കോപ്പിയടിക്കുന്നൂ…
ഉടുക്കുന്നതൂം
നടക്കുന്നതൂം തിന്നുന്നതൂം
കോപ്പിയടിതന്നെ, അല്ലേ?.
ഇസ്ങൾക്കൾക്കൃം ഇതിഹാസങൾക്കൃം
അപ്പുറം തുടങ്ങിയ ഈ കോപ്പിയടി
പുതിയ പുതിയ
കോപ്പികൾ ഇറക്കുംപോൾ
അരുതെന്നു വിലക്കിയാൽ… ചോദിക്കട്ടെ,
ഇതെന്ത് പോളിസി
എന്ത് നിയമം?
രവീന്ദ്രനാഥ്
(- അനുകരണഭ്രമം (കോപ്പിയടി) ഒരു മാനസിക അവസ്ഥ ആയിരിക്കാം. സ്വന്തമായി, വ്യക്തിവികാസത്തിനായി, അധികം പരിശ്രമിക്കാതെ, സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനുളള ഒരു കുറുക്കു വഴിയായി ചിലർ മറ്റുളളവരെ അനുകരിക്കാൻ ശ്രമിക്കുന്നു… ഈ പ്രവണത മലയാളികളിൽ ഇമ്മിണി അധികമാണോയെന്ന്തോ ന്നുന്നു… രാജ്യത്ത് എങ്ങുമില്ലാത്ത “മിമിക്രി” തന്നെ മലയാളിയുടെ ഈ കലാവിരുതിന്റെ മകുടോദാഹരണമാണ്!!.. പക്ഷെ, നമ്മൾ നല്ലതു മാത്രം അനുകരിക്കാൻ ശ്രമിച്ചാൽ എത്ര നന്നായിരിക്കും, അല്ലേ?…)












