നർമ്മം

വല വീശുന്നവരെ സൂക്ഷിക്കുക

നമ്മുടെ ലോകത്തിലെ രാഷ്ട്രീയ നേതാക്കന്മകരെയും,

തൊഴിലാളികളേയും

മീൻ പിടുത്തക്കാരുമായി ഉപമിക്കാവുന്നതാണ്.

സമൂഹം, ദേശം, രാജ്യം ഇതെല്ലാം ഒരു കടൽ ആണെങ്കിൽ,

ജനങ്ങൾ അവർക്ക് മത്സ്യങ്ങൾ ആണ്…

ഈ കടലിൽ മീൻ പിടിക്കാൻ, മുണ്ട് ഉടുത്തും അഴിച്ചിട്ടും

കടലിൽ വല വീശുന്നവരാണ്

ഈ ആശാന്മാർ!

ഈ വല വീശാൻ പഠിച്ചവർ പലരുടെയും വ്യക്തിത്വം ഒറ്റാല്

പോലെയും ചൂണ്ടപോലെയും

ഒക്കെയാണ്.

അതെ, എന്നാൽ ചിലപല മുതിർന്ന നേതാക്കളോ, അവർ എല്ലാം തന്നെ വളളങ്ങൾ ആണ്.

കെട്ടുവള്ളം, കൊച്ചുവള്ളം, ഓടി വളളം, ചുരുളൻ, ചുണ്ടൻവള്ളം….

നിങ്ങൾ ഒരു വരാലോ

കരിമീനോ, തിമിംഗലമോ എന്തും ആയിക്കോട്ടെ, ഇവരെ

സൂക്ഷിക്കുക!

ഓ.കേ… ?

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു