കപ്പയും മീനും ചക്കയും കഞ്ഞിയും മുതിരയും കാച്ചിലും പുഴുക്കും മറ്റ് നാടൻ വിഭവങ്ങളും കഴിച്ച് വളർന്ന മലയാളിയെ ആകെ മാറ്റിമറിച്ചത് തീർച്ചയായും മാറിവന്ന ഒരു തീറ്റ സംസ്കാരം തന്നെയാണ് എന്നതിൽ സംശയമില്ല.
കയ്യ് എത്തും ദൂരത്തിലെല്ലാം കുമിൾ പോലെ വളർന്നു പടർന്നു
വന്ന ഇറക്കുമതി വിഭവങ്ങൾ, പല രുചിക്കൂട്ടുകളിൽ ഉണ്ടാക്കി, തട്ടുകടകളിലൂടെയും
ആഡംബര തീറ്റശാലകളിലൂടെയും വിതരണം ചെയ്ത്, ഈ കടകൾ ഉണ്ടാക്കിയെടുത്ത പുതിയ ഭക്ഷണ സംസ്കാരത്തിന്റെ അടിമകളായി മലയാളികൾ മാറിക്കഴിഞ്ഞു.
ആയുർവേദത്തിൽ
വ്യക്തമാക്കിയിട്ടുളള
തമോ-രജ ആധിക്യമുളള ഈ വക ആഹാരാദികൾ
നിത്യേന തിന്ന് വളരുന്ന മനുഷ്യരിൽ
ആണ് പലവിധ ശാരീരിക മാനസിക ആധി വ്യാധികൾ അധികമായി കണ്ടുവരുന്നതും.
ശരീര മസ്തിഷ്ക കോശങ്ങളിലുണ്ടാകുന്ന രസതന്ത്ര ഘടകങ്ങൾ പലവിധ ശാരീരിക മാനസിക പ്രവത്തനങ്ങൾക്കും സ്വഭാവങ്ങൾക്കും പ്രേരകമാകുന്നുണ്ട് എന്ന വാസ്തവം ശാസ്ത്രീയമായി ഇന്ന് മനസ്സിലാക്കിയിട്ടുളളതുമാണ്…
കേരളം മരുന്നു കമ്പനികളുടെയും മയക്കുമരുന്നുകളുടേയും മദ്യത്തിന്റെയും ആഗോള ഹബ്ബായി മാറുന്നതിന്റേയും
കാരണം, ചുരുക്കത്തിൽ, അവരെ മാറ്റിമറിച്ച ഈ
പുത്തൻ ഭക്ഷണ സംസ്കാരം തന്നെ ആണെന്നതിൽ
സംശയം വേണ്ട!











