ആദ്ധ്യാത്മികം

എന്തിനാണ് ആഹാരം?…

സങ്കൽപ്പത്താൽ സൃഷ്ടിക്കപ്പട്ട ജഗത്തിനെ സ്വാംശീകരിച്ച്, ഉൾക്കൊള്ളുവാനായുളള ജീവനുടെ പ്രക്രിയയാണ് ജഗത്തിനെ (ആ) ഹരിക്കുക!..

എന്നാൽ മാത്രമേ

ആ ഹരിയുടെ അടുത്തെത്താൻ

സാധിക്കൂ..

ആയതിനാൽ, സർവ്വ പ്രാണികളും ഈ ജഗത്തിനെ പല വിധത്തിൽ ഹരിച്ചുകൊണ്ടിരിക്കുന്നു; എന്നിട്ട് ദേഹം പേറി നടക്കുന്നു…

ദേഹത്താൽ മോഹവും മോഹത്താൽ അഹങ്കാരവും, അഹംകാരത്താൽ കർമ്മവും കർമ്മത്താൽ ഗതിയും, ഒടുവിൽ,

ഗതിയിൽ പരഗതിയും പ്രാപ്തമാകും…

.

പരഗതി, ഒടുവിൽ, ആരംഭത്തിലും എത്തിക്കുന്നു…

**

ഒന്ന് ഒന്നിനെ കൊന്നും തിന്നും,

ഹരിച്ചും ഗുണിച്ചും,

ഈ ജഗത്തിലെ ജീവൻ ഒരു പടയോട്ടത്തിലാണ്…

**

ഒന്ന് ഒന്നിനെ നിഗ്രഹിക്കുന്നതും

ഒന്നാകാൻ വേണ്ടി യാണ്. ഒന്നാമനാകാനും…

**

നീ എന്തു തിന്നുന്നുവോ

അതായി തീരും.

തിന്നുന്നതെന്തും

നിന്നെയും

തിന്നുകൊണ്ടേയിരിക്കും…

**

ആഹാരം ഉൾകൊളളുന്നത്

ആകാരമാകാണ്.

ആകാരമാകുന്നത്

ഹരിയുടെതാകാനാണ്….

ഹരി ഓം! തത് സത്!!..

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു